ഐപിഎൽ മത്സരം; ഡല്‍ഹി രാജസ്ഥാന്‍ പോരാട്ടം നാളെ നടക്കും

ഐപിഎൽ മത്സരം; ഡല്‍ഹി രാജസ്ഥാന്‍ പോരാട്ടം നാളെ നടക്കും

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന മത്സരത്തില്‍ മത്സരം തീപാറും. യുവതാരങ്ങളായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. സഞ്ജുവിനെ മറികടന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തിയ താരമാണ് റിഷഭ്. അതിനാല്‍ത്തന്നെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ രണ്ട് പേരും തമ്മില്‍ ഏറ്റവും കേമനാരാണെന്ന് തെളിയിക്കാനുള്ള വാശിയുണ്ടാവുമെന്നുറപ്പാണ്. ഇന്ത്യന്‍ സമയം വൈകീട്ട് നാല് മണിക്കാണ് മത്സരം നടക്കുക.

നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഡല്‍ഹി. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്. അതേ സമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പഞ്ചാബ് കിങ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച കരുത്തിലാവും രാജസ്ഥാന്‍ ഇറങ്ങുന്നത്.

Leave A Reply
error: Content is protected !!