നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ കു​ടും​ബ​ത്തി​ന് ധനസഹായം

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ കു​ടും​ബ​ത്തി​ന് ധനസഹായം

മാ​വൂ​ര്‍: നി​പ രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍നി​ന്ന് ധ​ന​സ​ഹാ​യം.ഇതു സംബന്ധിച്ച സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വാ​യ​താ​യി പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എയാണ് അ​റി​യി​ച്ചത് . ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ഴൂ​ര്‍ മു​ന്നൂ​ര് സ്വ​ദേ​ശി​യാ​യ 12 വ​യ​സ്സു​കാ​ര​നാ​യി​രു​ന്നു നി​പ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

ആ​ശു​പ​ത്രി ചെ​ല​വി​ന​ത്തി​ല്‍ 2,42,603 രൂ​പ അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ പി​താ​വ് എം.​എ​ല്‍.​എ മു​ഖേ​ന ന​ല്‍കി​യ അ​പേ​ക്ഷ​യി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച്‌ ഉ​ത്ത​ര​വാ​യ​ത്. അ​നു​വ​ദി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ട്ര​ഷ​റ​റാ​യ ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന് കൈ​മാ​റു​ന്ന​തി​ന് കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

Leave A Reply
error: Content is protected !!