വിദ്യാർത്ഥിയെ ലൈംഗികചൂഷണം ചെയ്‌ത സ്പോർട്സ് അധ്യാപിക പിടിയിൽ

വിദ്യാർത്ഥിയെ ലൈംഗികചൂഷണം ചെയ്‌ത സ്പോർട്സ് അധ്യാപിക പിടിയിൽ

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിക ഉപയോഗത്തിന് വിധേയമാക്കിയ അധ്യാപിക അറസ്റ്റിൽ. ഫ്ളോറിഡയിൽ 38 കാരിയായ ടെയ്ലർ ആൻഡേഴ്സണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പോർട്സ് അകാഡ മിയായ ഐഎംജി അക്കാദമിയിൽ അധ്യാപികയായ ഇവർ ഏറെകാലമായി ഒളിവിലായിരുന്നു

വിദ്യാർത്ഥിയുമായി അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അകാദമിയിൽ നിന്ന് പുറത്താക്കിയിരുന്നു. തിങ്കളാഴ്ച ഇവർ പൊലീസിന് കീഴടങ്ങിയിരുന്നു .

അധ്യാപിക വിദ്യാർത്ഥിയെ ലൈംഗികമായി ഉപയോഗിക്കുന്ന വിവരം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന സംഘമാണ് അകാദമിയെ അറിയിച്ചത്. കുട്ടിയോട് അന്വേഷിച്ചപ്പോൾ വിശദവിവരങ്ങൾ ലഭിച്ചു. ഇതോടെ അകാദമി ടെയ്ലറെപുറത്താക്കുകയും കുട്ടിയുടെ രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിക്കുകയും ചെയ്തു. 2021 ജനുവരിയിലാണ് ടെയ്ലർ അകാദമിയിൽ ജോലിയിൽ പ്രവേശിച്ചത്.

എന്നാൽ വിദ്യാർത്ഥിക്ക് ഇവർ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തി. അധ്യാപിക കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് ബീച്ചിൽ പോവുകയും അവിടെ കാറിൽ വച്ച് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Leave A Reply
error: Content is protected !!