കുന്നന്താനം-ആൽമാവ് കവല റോഡ് തകർന്നു

കുന്നന്താനം-ആൽമാവ് കവല റോഡ് തകർന്നു

പുല്ലാട് : കുന്നന്താനം-ആൽമാവ് കവല റോഡിന്റെ തകർച്ച യാത്രക്കാർക്കും വാഹന യാത്രികർക്കും ബുദ്ധിമുട്ടാകുന്നു. മൂന്ന് മാസത്തിലേറെയായി കുഴി നികത്താനോ ടാർ ചെയ്യാനോ ശ്രമം ഉണ്ടാകുന്നില്ല. രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ പലഭാഗങ്ങളിലും ടാർ ഇളകി ചെറിയ കുഴികൾ രൂപപ്പെട്ടുതുടങ്ങി.

കോയിപ്രം പഞ്ചായത്ത് അതിർത്തിയിൽനിന്ന് ആരംഭിക്കുന്ന കുന്നന്താനം ആൽമാവ് കവല റോഡിൽ തെറ്റുപാറ ജങ്ഷന് സമീപത്താണ് ഏറെ തകർന്നിട്ടുള്ളത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് ബുദ്ധിമുട്ട് സൃഷ്ടിക്കുണ്ട്. വാഹനങ്ങളുടെ അടിഭാഗം ഉരഞ്ഞ് കേടുവരുന്ന സ്ഥിതിയാണ്.

Leave A Reply
error: Content is protected !!