ബൈക്ക് ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

ബൈക്ക് ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

കൊല്ലം: കൊല്ലം ശൂരനാട്ട് കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മേരിക്കുട്ടി എന്ന വീട്ടമ്മയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

വെണ്‍മണിയിലുള്ള കുടുംബവീട്ടിലേക്ക് മകന്‍ സിബിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ശൂരനാട്ടുവെച്ച് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡില്‍നിന്ന് തെന്നിമാറുകയും മറിയുകയുമായിരുന്നു. തുടർന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിച്ചു.

Leave A Reply
error: Content is protected !!