മഹാഭാരതത്തിന്റെ ശീർഷകഗാനം പാടുന്ന മുസ്ലിം വയോധികൻ; വീഡിയോ വൈറൽ

മഹാഭാരതത്തിന്റെ ശീർഷകഗാനം പാടുന്ന മുസ്ലിം വയോധികൻ; വീഡിയോ വൈറൽ

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും ഞായറാഴ്ചകളിൽ ഇന്ത്യയിലെ ടെലിവിഷൻ ഉള്ള ഒരു വിധം വീടുകളുടെയെല്ലാം സ്വീകരണ മുറികളിൽ ആൾക്കൂട്ടമാണ്. അയൽവക്കത്തെ ടിവിയില്ലാത്ത വീടുകളിലെ ആബാലവൃദ്ധം ജനങ്ങളും മഹാഭാരതം സീരിയൽ തുടങ്ങുന്ന നേരമായാൽ അവിടെ ഒത്തുകൂടും. തെരുവുകൾ വിജനമാവും. ആ മഹാഭാരതം നൊസ്റ്റാൾജിയ നമ്മളെ എല്ലാവരെയും ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരിക്കുകയാണ്.

ഡോ. എസ് വൈ ഖുറേഷി എന്ന, ഇന്ത്യയുടെ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച ഈ വീഡിയോയിൽ ഒരു മുസ്ലിം വയോധികൻ, മഹേന്ദ്രകപൂർ പാടി ജനഹൃദയങ്ങളിൽ ഇടം പിടിച്ച, “മഹാഭാരത് കഥ” എന്ന് തുടങ്ങുന്ന ആ ശീർഷക ഗാനം തികഞ്ഞ സ്ഫുടതയോടെ തന്നെ ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും.

Leave A Reply
error: Content is protected !!