ലഹരികടത്ത് തടയാൻ ആര്യങ്കാവിൽ എക്സൈസിന്റെ മിന്നൽപ്പരിശോധന

ലഹരികടത്ത് തടയാൻ ആര്യങ്കാവിൽ എക്സൈസിന്റെ മിന്നൽപ്പരിശോധന

തെന്മല : ആര്യങ്കാവ് അതിർത്തിയിൽ എക്സൈസിന്റെ നേതൃത്വത്തിൽ മിന്നൽപ്പരിശോധന നടത്തി. ലോക്‌ഡൗൺ ഇളവുകൾ വന്നതോടെ കേരളത്തിലേക്ക് ചരക്കുവാഹനങ്ങളുടെ തിരക്ക് കൂടിയിട്ടുണ്ട്.

ജില്ലാ അസി. എക്സൈസ് കമ്മിഷണർ വി.റോബർട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി ഏഴരമുതൽ പത്തുവരെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിനു മുന്നിലായിരുന്നു വാഹനപരിശോധന നടത്തിയത്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

Leave A Reply
error: Content is protected !!