മഥുരയിൽ മുസ്​ലിം യുവാക്കളെ ക്രൂരമായി മർദിച്ച്​ വിഡിയോ ഫേസ്​ബുക് ലൈവാക്കി

മഥുരയിൽ മുസ്​ലിം യുവാക്കളെ ക്രൂരമായി മർദിച്ച്​ വിഡിയോ ഫേസ്​ബുക് ലൈവാക്കി

ആഗ്ര: മുസ്​ലിം യുവാക്കൾക്ക്​ ​ നേരെ ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മർദ്ദനം .ഉത്തർപ്രദേശിലെ മഥുരയിലാണ് മർദ്ദനം തുടർക്കഥയാകുന്നത് .അയൂബ്​ (40), മോസിം (23) എന്നിവരാണ്​ ആക്രമണത്തിന്​ ഇരയായതെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട്​ ചെയ്​തു.

ആരാധനസ്ഥലം കളങ്കപ്പെടുത്തിയെന്ന്​ ആരോപിച്ചും മൃഗങ്ങളെ ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി മുസ്​ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ്​ കേസെടുക്കുകയും ചെയ്​തു.അതെ സമയം നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ മഥുരയിൽ മാംസ വിൽപനക്ക്​ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് ആയുധമാക്കിയാണ് പൊലീസ്​ ഇരുവർക്കുമെതിരെ കേസെടുത്തത്​.

ബുധനാഴ്ചയാണ്​ മാംസം കൈയ്യിൽ വെച്ചെന്ന്​ ആരോപിച്ച് ​ ഹിന്ദുത്വഗ്രൂപ്പുകൾ യുവാക്കളെ മർദ്ദിച്ചത് .പതിനഞ്ച സംഘമാണ്​ യുവാക്കളെ ആക്രമിച്ചത്​. തുടർന്ന്​ ഇതിന്‍റെ വിഡിയോ ഫേസ്​ബുക്കിൽ ലൈവായി പങ്കുവെക്കുകയും മറ്റുള്ളവരോട്​ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്​തു.

മാംസ നിരോധനം ഏർപ്പെടുത്തിയത്​ ലംഘിച്ചെന്ന്​ ആരോപിച്ചാണ്​ ഗോരക്ഷക്​ ദൾ ജനക്കൂട്ടത്തെ വിളിച്ച് വരുത്തിയത് . അയൂബിനും മോസിനുമൊപ്പം ഡ്രൈവറായി ബഹദുർ എന്നയാളുമുണ്ടായിരുന്നു. എന്നാൽ അയാൾ ഹിന്ദുവാണെന്നും തെറ്റുകാരനല്ലെന്നും ഗോരക്ഷ ദൾ മഥുര ജില്ല പ്രസിഡന്‍റ്​ സീതാറാം ശർമ പ്രതികരിച്ചു. പക്ഷേ പൊലീസ്​ ബഹദൂറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു .

Leave A Reply
error: Content is protected !!