വാക്സിനെടുക്കാത്തവർ ഉടൻ വാക്സിനെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

വാക്സിനെടുക്കാത്തവർ ഉടൻ വാക്സിനെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

കോഴിക്കോട്: സമ്പൂര്‍ണ്ണ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ജില്ലയെന്ന ലക്ഷ്യം ഉടനെ കൈവരിക്കുന്നതിന് 18 വയസ്സിനു മുകളിൽ പ്രായമുള്ളതും വാക്സിനെടുക്കാത്തവരുമായ എല്ലാവരും ഉടൻ വാക്സിനെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ വി. അറിയിച്ചു. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്സിനേഷൻ സെന്ററുകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം കോവിഡ് പ്രതിരോധ വാക്സിനേഷൻ ലഭ്യമാണ്.

അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെട്ട് അനുയോജ്യമായ തിയ്യതിയും സമയവും നിശ്ചയിച്ച് വാക്സിനെടുക്കാം. കോഴിക്കോടിനെ കോവിഡ് മുക്ത ജില്ലയാക്കുന്നതിനും സമ്പൂർണ്ണ കോവിഡ് പ്രതിരോധ വാക്സിനേഷൻ പൂർത്തീകരിച്ച ജില്ലയെന്ന ലക്ഷ്യം കൈവരിക്കുന്നതിനും എല്ലാവരുടെയും സഹകരണമുണ്ടാകണമന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

Leave A Reply
error: Content is protected !!