‘അധ്യക്ഷ സ്ഥാനത്തേക്കില്ല’; ആവർത്തിച്ച് സുരേഷ് ഗോപി

‘അധ്യക്ഷ സ്ഥാനത്തേക്കില്ല’; ആവർത്തിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷനാകാൻ ഇല്ലെന്ന് വീണ്ടും ആവർത്തിച്ച് സുരേഷ് ഗോപി എം പി . വി മുരളീധരനോ കെ സുരേന്ദ്രനോ പറഞ്ഞാലും താൻ ആ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിയും അമിത് ഷായും അതു പറയില്ല. അധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേസമയം, പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമവും ഇല്ല. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Leave A Reply
error: Content is protected !!