സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി

സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി

പാലക്കാട്:  പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി.

സംഭവത്തിൽ മൂന്ന് സ്വകാര്യ ബസുകളും, അതിലെ ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ബസുകളില്‍ കന്നാസുകളില്‍ രഹസ്യമായി സൂക്ഷിച്ച ഡീസല്‍, സര്‍വീസിന് ശേഷം രാത്രിയില്‍ നിറയ്ക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

നിലവിലെ ഡീസല്‍ വിലയുടെ പകുതി വിലയ്ക്ക് ഇത്തരം ഡീസലുകള്‍ ലഭിക്കും. വാഹനങ്ങള്‍ക്ക് ചെറിയ അപകടമുണ്ടായാല്‍ പോലും ഇത് വന്‍ അഗ്നിബാധയ്ക്കിടയാക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് ത്യശൂരില്‍ നിന്നും വാഹനത്തില്‍ കടത്തുകയായിരുന്ന വ്യാജ ഡീസല്‍ ശേഖരം പിടികൂടിയിരുന്നു.

Leave A Reply
error: Content is protected !!