പരിക്ക്: കെനിയൻ മാരത്തൺ താരം വിരമിച്ചു

പരിക്ക്: കെനിയൻ മാരത്തൺ താരം വിരമിച്ചു

കെനിയൻ വനിതാ മാരത്തൺ റെക്കോർഡ് ഉടമ മേരി കീറ്റാനി വിരമിക്കൽ പ്രഖ്യാപിച്ചു. നട്ടെല്ലിന് പരിക്കേറ്റതിനാൽ ആണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. “ഒരു നീണ്ട യാത്ര പൂർത്തിയായി. ഞാൻ ചെയ്തതിനും ലോകമെമ്പാടുമുള്ള എല്ലാ മത്സരങ്ങളിലും നിങ്ങളുടെ പിന്തുണയ്ക്കും ശരിക്കും അഭിമാനിക്കുന്നു,” കീറ്റാനി, ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

തൻറെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണെന്നും അവർ പറഞ്ഞു. 2017 ലെ ലണ്ടൻ മാരത്തണിൽ വിജയിച്ചപ്പോൾ 2:17:01 സമയം കൊണ്ട് മാരത്തോണിൽ ലോക റെക്കോർഡ് കീറ്റാനി സ്വന്തമാക്കി. 2014, 2015, 2016, 2018 വർഷങ്ങളിൽ ന്യൂയോർക്ക് മാരത്തണിൽ നാല് തവണയും 2011, 2012, 2017 ൽ മൂന്ന് തവണ ലണ്ടൻ മാരത്തണിലും അവർ വിജയിച്ചു.

Leave A Reply
error: Content is protected !!