പേ ടിഎം ആപ്പിന്‍റെ മറവിൽ തട്ടിപ്പ്; യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

പേ ടിഎം ആപ്പിന്‍റെ മറവിൽ തട്ടിപ്പ്; യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

തൃശൂര്‍: ഫാസ് ടാഗ് റീ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പണം നഷ്ടമായി. പേടിഎം ആപ്പിന്‍റെ മറവിലാണ് തട്ടിപ്പെന്നാണ് പരാതി.

സംഭവത്തിൽ പാലക്കാട് സ്വദേശി സുമിത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് നഷ്ടമായത്. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പണം പോയിരിക്കുന്നത് ജാർഖണ്ഡിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പേടിഎം കമ്പനിക്കും സുമിത് പരാതി കൊടുത്തിട്ടുണ്ട്

പാലിയേക്കര ടോൾ പ്ലാസയിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഫാസ് ടാഗിൽ പണം ഇല്ലെന്ന് അറിയുന്നത്. ഉടൻ പേടിഎം ആപ് വഴി റീചാർജ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. പകരം മൊബൈൽ ഫോൺ നമ്പർ ചോദിച്ച് ഒരു സന്ദേശമാണ് വന്നത്. പണം പോയതോടെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave A Reply
error: Content is protected !!