തിരുവനന്തപുരത്ത് സി.ഐയുടെ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം

തിരുവനന്തപുരത്ത് സി.ഐയുടെ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം

തിരുവനന്തപുരം: വെള്ളനാട് സി.ഐ സി.ഐ ബിനുകുമാറിന്റെ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം. ആളില്ലാതെ അടഞ്ഞു കിടന്ന വീട്ടിൽകയറിയ മോഷ്ടാവിന് കാര്യമായൊന്നും കിട്ടാത്തത് കൊണ്ട് വീട്ടിലെ ഗ്യാസ്കുറ്റി വരെ തൂക്കിയെടുത്ത് കള്ളൻ കടന്നു കളഞ്ഞു.

പഴയ റേഡിയോ, പഴയ ടി.വി, ഷോക്കേസിൽ വെച്ചിരുന്ന നടരാജ വിഗ്രഹം, കാറിന്റെ താക്കോൽ, വീട്ടിലെ ഗ്യാസ് സിലിണ്ടർ ഇവയൊക്കെയാണ് മോഷണം പോയത്. ഏകദേശം പതിനായിരം രൂപയിൽ താഴെയുള്ള സാധനങ്ങളെ പോയിട്ടുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!