‘വസ്ത്രങ്ങള്‍ വലിച്ച് കീറി, നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു’ വീട്ടമ്മയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

‘വസ്ത്രങ്ങള്‍ വലിച്ച് കീറി, നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു’ വീട്ടമ്മയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം: പ്രവാസിയായ ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സ്ത്രീ പരുക്കുകളോടെ ആശുപത്രിയില്‍. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറയിലാണ് സംഭവം.

സുബിന എന്ന യുവതിയെയാണ് ഭര്‍ത്താവ് അന്‍സില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതിന് ശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

സംഭവസ്ഥലത്തുണ്ടായിരുന്ന അന്‍സിലിന്‍റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കുട്ടികള്‍ ബഹളം വച്ചു ഇതിനിടയില്‍ സുബിനരക്ഷപ്പെട്ട്അടുത്ത ബന്ധുവീട്ടിലേക്ക് ഓടികയറി. മര്‍ദ്ദിക്കാനായി അന്‍സില്‍ പിന്നാലെ എത്തിയെങ്കിലും ബന്ധുക്കള്‍ തടയുകയായിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പ്രവാസിയായ അന്‍സില്‍ നാട്ടില്‍ എത്തിയത്.  ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാന്‍റ് ചെയ്യതു.

Leave A Reply
error: Content is protected !!