ജോഗ്രഫി ഗസ്റ്റ് ലക്ചറർ ഒഴിവ്

ജോഗ്രഫി ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ജോഗ്രഫിയിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളേജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 25ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് എത്തണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2323964, മൊബൈൽ: 9074150710.

Leave A Reply
error: Content is protected !!