കൊവിഡ് ചട്ട ലംഘനം; ഖത്തറില്‍ 267 പേര്‍ക്കെതിരെ നടപടി

കൊവിഡ് ചട്ട ലംഘനം; ഖത്തറില്‍ 267 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ചട്ട ലംഘനം നടത്തിയ 267 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 252 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരെയും ക്വാറന്റീന്‍ നിയമം പാലിക്കാതിരുന്നതിന് നാലുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് ചട്ടങ്ങൾ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Leave A Reply
error: Content is protected !!