യുവാക്കളെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്​റ്റിൽ

യുവാക്കളെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്​റ്റിൽ

കൊ​ല്ലം: മ​ധ്യ​സ്ഥ​ച​ർ​ച്ച​ക​ൾ​ക്കാ​യി വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​ പ​രി​ക്കേ​ൽ​പി​ച്ച സം​ഘ​ത്തി​ൽ​പെ​ട്ട മൂ​ന്നു​പേ​രെ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് അറ​സ്​​റ്റ്​ ചെ​യ്തു. പേ​രൂ​ർ അം​ബി​കാ മ​നു ഭ​വ​നം വീ​ട്ടി​ൽ മി​തു​ൻ (23), സ​ഹോ​ദ​ര​ൻ നി​തി​ൻ (20), പേ​രൂ​ർ വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​മേ​ഷ് (23) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ മു​ൻ​പ് പ്ര​ദേ​ശ​ത്തു​ള​ള ഹാ​ഷിം എ​ന്ന യു​വാ​വു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാവു​ക​യും ഹാ​ഷി​മി​നെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വം പ​റ​ഞ്ഞ് ഒ​ത്ത് തീ​ർ​പ്പാ​ക്കാം എ​ന്ന് പറ​ഞ്ഞ് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ദി​വ​സം ഇ​വ​ർ ഹാ​ഷി​മി​നേ​യും കൂട്ടുകാരെ​യും കു​റ്റ​ച്ചി​റ ആ​മ​ക്കോ​ട് എ​ന്ന സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ച് വ​രു​ത്തി. തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്താ​ൾ ഉ​പ​യോ​ഗി​ച്ച് ഹാ​ഷി​മി​നേ​യും സു​ഹൃ​ത്തു​ക്ക​ളാ​യ അ​ൻ​ഷാ​ദ്, മാ​ഹീ​ൻ എ​ന്നി​വ​രേ​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ൻ​റ​യും അ​സി. ക​മീ​ഷ​ണ​ർ സോ​ണി ഉ​മ്മ​ൻ കോശിയുടെയും മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ആ​ക്ര​മ​ണ​ശേ​ഷം ജി​ല്ല വി​ട്ട പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ നി​ഥി​ൻ പ​ത്ത​നം​തി​ട്ട പെ​രു​മ്പ​ട്ടി സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ട്ട ഒ​രു ത​ടി​മി​ല്ലി​ൽ ആ​ന പാ​പ്പാ​െൻറ സ​ഹാ​യി​യാ​യി. മി​ഥു​നും സു​മേ​ഷും കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് പു​ന്ന​ത്ത​റ​യി​ൽ, ആ​ന ചി​കി​ത്സ​ക​രു​ടെ സ​ഹാ​യി​ക​ളാ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു.

തു​ട​യ്ക്കും വ​യ​റ്റി​നും, കൈ​ക്കും മാ​ര​ക​യ​മാ​യി പ​രി​ക്കേ​റ്റ ഹാ​ഷി​മി​നേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ പ​ത്ത​നം​തി​ട്ട പെ​രും​പെ​ട്ടി കോ​ട്ട​യം അ​യ​ർ​കു​ന്നം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Leave A Reply
error: Content is protected !!