അ​മ്മ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

അ​മ്മ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: അ​മ്മ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ.  മ​ക​നെ പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ര​വൂ​ർ പു​ക്ക​ളം സു​നാ​മി ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ മ​ക​ൻ സ​ലീമി  (24)  നെയാ​ണ് പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​താ​വ് കു​ഞ്ഞു​മോ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

സ​ലീം ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ അ​മ്മ കു​ഞ്ഞു​മോ​ളോ​ട് 200 രു​പ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ടാ​നാ​യി പു​റ​ത്തേ​യ്ക്ക് ഓ​ടാ​ൻ ശ്ര​മി​ച്ച കു​ഞ്ഞു​മോ​ളു​ടെ മു​ടി​ക്ക് ചു​റ്റി​പ്പി​ടി​ച്ച് ത​ല ഭി​ത്തി​യി​ലി​ടി​ച്ച് പ​രി​ക്കേ​ല്പി​ച്ചു.​ പി​ന്നെ വ​ലി​ച്ചി​ഴ​ച് മു​റി​യി​ൽ കൊ​ണ്ടു പോ​യി ക​ട്ടി​ലി​ന്ന​ടി​യി​ൽ നി​ന്നും വെ​ട്ടു​ക​ത്തി എ​ടു​ത്ത് ത​ല​യ്ക്ക് വെ​ട്ടി. സ​ഹോ​ദ​രി​യും മ​റ്റു​ള്ള​വ​രും ചേ​ർ​ന്നാ​ണ് കു​ഞ്ഞു​മോ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സ​ലിം ല​ഹ​രി​യി​ലാ​ണ് മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ഹോ​ദ​രി​യാ​ണ് പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യ​ത്.​

Leave A Reply
error: Content is protected !!