അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ 2023 ൽ

അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ 2023 ൽ

കു​വൈ​ത്ത്​ സി​റ്റി: ഡി​സം​ബ​റി​ൽ ഇ​റാ​ഖി​ലെ ബ​സ​റ​യി​ൽ ന​ട​ത്താ​ൻ തീരുമാനിച്ച അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ 2023 ലേ​ക്ക്​ മാ​റ്റി വച്ചു . അ​റ​ബ്​ ഗ​ൾ​ഫ്​ ക​പ്പ്​ ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി ജാ​സിം അ​ൽ റു​മൈ​ഹി അ​റി​യി​ച്ച​താ​ണിക്കാര്യം .

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​വും ടീ​മു​ക​ൾ​ക്ക്​ തി​ര​ക്കേ​റി​യ ഷെ​ഡ്യൂ​ൾ ആ​യ​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ടൂ​ർ​ണ​മെൻറ്​ മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 25ാമ​ത്​ എ​ഡി​ഷ​നാ​ണ്​ ഇ​നി ന​ട​ക്കാ​നു​ള്ള​ത്. കു​വൈ​ത്ത്, ഖ​ത്ത​ർ, യു.​എ.​ഇ,ഒ​മാ​ൻ, ബ​ഹ്റിൻ ​​ , സൗ​ദി, ഇ​റാ​ഖ്, യ​മ​ൻ ടീ​മു​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ക. അതെ സമയം ക​ഴി​ഞ്ഞ ത​വ​ണ ബ​ഹ്​​റൈ​ൻ ജേ​താ​ക്ക​ളും സൗ​ദി ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​യി​രു​ന്നു.

ടൂ​ർ​ണ​മെൻറിന്റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ വി​ജ​യി​ക​ളാ​യി​ട്ടു​ള്ള​ത്​ കു​വൈ​ത്ത്​ ആ​ണ്. 1970, 1972, 1974, 1976, 1982, 1986, 1990, 1996, 1998, 2010 വ​ർ​ഷ​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ കു​വൈ​ത്ത്​ ഇ​പ്പോ​ൾ മുന്നിലാണ്

Leave A Reply
error: Content is protected !!