ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് പണവും സ്വർണവുമായി പോയ 34​കാ​രി​യെ കാമുകനൊപ്പം കൈയോടെ പൊക്കി പൊലീസ്

ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് പണവും സ്വർണവുമായി പോയ 34​കാ​രി​യെ കാമുകനൊപ്പം കൈയോടെ പൊക്കി പൊലീസ്

പ​യ്യ​ന്നൂ​ര്‍: ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് പണവും സ്വർണവുമായി പോയ 34​കാ​രി​യെ കാമുകനൊപ്പം കൈയോടെ പൊക്കി പൊലീസ്.

ക​ഴി​ഞ്ഞ മാ​സം 26 മു​ത​ല്‍ കാ​ണാ​താ​യ കോ​റോ​ത്തെ യുവതിയെയാണ് കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തിയത്. മാ​ട്ടൂ​ല്‍ നോ​ര്‍​ത്തി​ലെ ഹാ​രി​സി​നോ​ടൊ​പ്പ​മാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

പതിനൊന്ന് വ​യ​സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ബാ​ങ്കി​ല്‍​നി​ന്നെ​ടു​ത്ത​തു​ള്‍​പ്പെ​ടെ 4,10,000 രൂ​പ​യും ഒ​ന്‍​പ​തു പ​വ​നു​മാ​യാ​ണ് യു​വ​തി കാ​മു​ക​നോ​ടൊ​പ്പം സ്ഥ​ലം വി​ട്ട​ത്.  മ​റ്റൊ​രു യു​വാ​വി​നൊ​പ്പ​മാ​ണോ യു​വ​തി പോ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഒ​ടു​വി​ല്‍ ക​സ​ബ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ല്‍​നി​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​രു​വ​രേ​യും ക​ണ്ടെ​ത്തി​യ​ത്.

യാ​ത്ര​ക്കി​ട​യി​ല്‍ ഇ​രു​വ​രും സിം​കാ​ര്‍​ഡ് ഊ​രി​ക്ക​ള​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ താ​വ​ളം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ന​ന്നാ​യി ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു.​

Leave A Reply
error: Content is protected !!