സിപിഎം പടർന്നു പന്തലിക്കും ബാക്കി എല്ലാം പൊളിഞ്ഞു പാളീസാകും

സിപിഎം പടർന്നു പന്തലിക്കും ബാക്കി എല്ലാം പൊളിഞ്ഞു പാളീസാകും

അങ്ങനെ വിവിധ പാർട്ടികളിൽ നിന്ന്‌ സിപിഐ എമ്മിലേക്കുള്ള ഒഴുക്ക്‌ തുടരുന്നു. ഇടത് തന്നെയാണ് ശരി എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് മറ്റ് മുന്നണികളിൽ നിന്ന് ഇപ്പോൾ സിപിഐ എമ്മിലേക്കുള്ള ഒഴുക്ക്‌ അടയാളപ്പെടുത്തുന്നത്. കോൺഗ്രസിൽ നിന്ന് മാത്രമല്ല മാറ്റ് പാർട്ടികളിൽ നിന്നുള്ളവരും സിപിഐ എമ്മിലേക്ക് ചേക്കേറിന്നുണ്ട്. അത് താഴെ തട്ടിലായാലും അങ്ങനെ തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. നിരവധി പ്രവർത്തകർ കടന്നുവന്നതിന്‌ പിന്നാലെ ബിജെപി പത്തനംതിട്ട ജില്ലാ മുൻ ജനറൽ സെക്രട്ടറിയും കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി എൻ ചന്ദ്രശേഖരൻ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയം ഇപ്പോൾ. ദീർഘകാലമായുള്ള ആർഎസ്‌എസ്‌, ബിജെപി ബന്ധമുപേക്ഷിച്ചാണ്‌ ചന്ദ്രശേഖരൻ സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. അതെ സമയം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചന്ദ്രശേഖരനെ ഷാൾ അണിയിച്ച് സ്വീകരിക്കുകയാണ് ചെയ്തു .
അതേസമയം, സ്‌ഡിപിഐ, കോൺഗ്രസ്‌ ബന്ധമുപേക്ഷിച്ച്‌ 25 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാനെത്തിയിരുന്നു. എസ്‌ഡിപിഐയുടെ മുൻ ആറന്മുള നിയോജക മണ്ഡലം സ്ഥാനാർഥി ആയിരുന്ന കെ ഷൈജുവും പിതാവ് ഖാദറുമാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്‌ സ്ഥാനാർഥി അടക്കം സിപിഐ എമ്മിനൊപ്പമാണ്. ഏനാദിമംഗലം പഞ്ചായത്ത്‌ 11 നാം വാർഡിൽ മത്സരിച്ച ഷീബ എസ് ആനന്ദ് അടക്കമുള്ളവരാണ് കുന്നിട ലോക്കൽ കമ്മിറ്റിയിലെ മഞ്ഞപ്പുറം ബ്രാഞ്ച് പ്രദേശത്ത്‌ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി യോജിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. എന്തായാലും ഇത് സിപിഐഎമ്മിന് ഇ ത് ചാകരയാണ്.

രണ്ടാം പിണറായി സര്കാര് അധികാരത്തിൽ എത്തിയതിന് ശേഷം ഇടത് ആദര്ശത്തെ പിന്തുണച്ചു താഴെ തട്ട് മുതൽ മേലറ്റം വരെ മുതിർന്ന നേതാക്കളാണ് ഇപ്പോ സിപിഐഎം ലേക്ക് ചേക്കേറി കൊണ്ടിരിക്കുന്നത്. എന്നാൽ കോൺഗ്രസിനെ സംബംച്ചെടുത്തോളം ഈ കൊഴിഞ്ഞ് പോക്ക് ഒരു വലിയ തിരിച്ചടി തന്നെയാണ്. കാരണം അടുത്തിടെ കോൺഗ്രസ് വിട്ടവർ എല്ലാം തന്നെ വര്ഷങ്ങളുടെ പാരമ്പര്യമുള്ള മുതിർന്ന നേതാക്കളാണ് എന്നുള്ളതാണ്. കോൺഗ്രസിൽ മത്സരിച്ചുള്ള രാജിവെക്കലും, പുറത്താക്കലും മുന്നണി മാറ്റവും ഒകെ തകൃതിയായി നടക്കുകയാണ് കോൺഗ്രസിൽ ഇപ്പോൾ. അത് കൊണ്ട് തന്നെ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമോ എന്ന ആശങ്ക കോൺഗ്രസിൽ ശക്തമായി തന്നെ തുടരുകയാണ്. എന്തായാലും ഇടത് തന്നെയാണ് ശെരിയായ രാഷ്ട്രീയം എന്ന ചിന്ത ഉടലെടുന്നത് പോലും ഒരു ശുഭ സൂചന തന്നെയാണ്

Leave A Reply
error: Content is protected !!