ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസ കൊണ്ടുമൂടി മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്

ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസ കൊണ്ടുമൂടി മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്

അബുദാബി: ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റിലെ പല ഇതിഹാസങ്ങളേക്കാള്‍ മികവ് ഗില്ലിനുണ്ട് എന്നാണ് സെവാഗിന്‍റെ പ്രശംസ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 പന്തില്‍ 48 റണ്‍സ് നേടിയ ഗില്ലിന്‍റെ മികവിൽ ആയിരിന്നു കൊല്‍ക്കത്ത ഒന്‍പത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്.

‘ഗില്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശണം. എന്താണ് സാഹചര്യം എന്ന് ചിന്തിക്കേണ്ടതില്ല. റണ്‍സിനെ കുറിച്ചും ആലോചിക്കേണ്ടതില്ല. ഒന്‍പത് ബാറ്റ്സ്ർമാന്‍മാര്‍ അദേഹത്തിന് ശേഷം ക്രീസിലെത്താനുണ്ട്. അതിനാല്‍ ഗില്‍ ചിന്തിച്ച് കാടുകയറേണ്ടതില്ല. ഒരു ലൂസ് ബോള്‍ കിട്ടിയാല്‍ കൂറ്റന്‍ ഷോട്ടിന് തന്നെ ശ്രമിക്കണം. സിംഗിളെടുക്കാന്‍ ശ്രമിക്കേണ്ടതില്ല. പല ഇതിഹാസ താരങ്ങളേക്കാള്‍ പ്രതിഭയുണ്ട് ഗില്ലിന്. മനക്കരുത്താണ് പഴയ താരങ്ങളുടെ വിജയത്തിന് കാരണം. ബാറ്റ്സ്‌മാനായി തിളങ്ങണമെങ്കില്‍ ഗില്‍ അദേഹത്തിന്‍റെ ചിന്തയിലും മാറ്റം കൊണ്ടുവരണം’.

Leave A Reply
error: Content is protected !!