വിവാഹത്തിന്റെ പേരില്‍ നടക്കുന്ന മതംമാറ്റം തീവ്രവാദത്തിലേക്ക്, തടയാൻ നിയമം വേണമെന്ന് ജോര്‍ജ് കുര്യന്‍

വിവാഹത്തിന്റെ പേരില്‍ നടക്കുന്ന മതംമാറ്റം തീവ്രവാദത്തിലേക്ക്, തടയാൻ നിയമം വേണമെന്ന് ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ഒരു പ്രണയ വിവാഹത്തിനും ബിജെപി എതിരല്ലന്നും മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള പ്രണയത്തെ മാത്രമാണ് ബിജെപി എതിര്‍ക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മതപരിവര്‍ത്തനങ്ങള്‍ ഇസ്ലാമിലേക്കല്ല ഭീകരതയിലേക്കാണ്. സിറിയയിലേക്കും അഫ്​ഗാനിലേക്കുമെല്ലാം പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് പ്രണയം നടിച്ച്‌ മതംമാറ്റിയാണെന്ന് അദ്ദേഹം ആരോപിച്ചു.

വിവാഹത്തിന്റെ പേരില്‍ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്ന് ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു.

പ്രത്യേകം നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ ലൗജിഹാദ് ഇവിടെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ലൗജിഹാദ് എന്ന പദം നിര്‍വചിച്ചിട്ടില്ലെന്ന് പറയുന്നവര്‍ ഭരണഘടനയില്‍ മതം പോലും നിര്‍വചിക്കപ്പെട്ടിട്ടില്ല. ലൗജിഹാദ് തടയാന്‍ യുപി,മധ്യപ്രദേശ്,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ചെയ്തതിന് സമാനമായ നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Leave A Reply
error: Content is protected !!