അഴിയൂരിൽ ഔഷധ മിത്രങ്ങളുടെ പഠന ക്യാമ്പ് സംഘടിപ്പിച്ചു

അഴിയൂരിൽ ഔഷധ മിത്രങ്ങളുടെ പഠന ക്യാമ്പ് സംഘടിപ്പിച്ചു

അഴിയൂരിൽ സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹായത്തോടെ 3600 വീടുകളിൽ നട്ടുപിടിപ്പിക്കുന്ന ഔഷധസസ്യ തോട്ടത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഔഷധ മിത്രങ്ങളുടെ പഠന ക്യാമ്പ് മുക്കാളി സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ ഓരോ വാർഡിലും 200 വീതം വീടുകൾക്കാണ് ഔഷധച്ചെടികളും, വിത്തുകളും ഔഷധ മിത്രങ്ങൾ മുഖേന വിതരണം ചെയ്തത്. ചെടികൾ നട്ടു വളർത്തുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് വീട്ടുകാർക്ക് അവബോധ നൽകുന്നതിന് വേണ്ടിയാണ് പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ചെയർമാൻ ടി ശ്രീനിവാസൻ, ഗോപാലൻ വൈദ്യർ, ഡോ: സുബ്രഹ്മണ്യൻ, ഡോ : ശിൽപ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജെയ്‌സൺ ,പി കെ ഷിനി തുടങ്ങിയവർ സംസാരിച്ചു,പഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡ് അംഗം പികെ പ്രകാശൻ വിവിധ ഔഷധ ചെടികളെ നേരിട്ട് പരിചയപ്പെടുത്തി ക്ലാസ് എടുത്തു ,
ഔഷധ ചെടികൾ നട്ടു പരിപാലിക്കുന്നതിനെ കുറിച്ചും ഓരോ ചെടികളുടെയും ഔഷധ ഗുണങ്ങളെ കുറിച്ചും വിശദമായ അവബോധം നൽകി .

ചെത്തിക്കൊടുവേലി, അലോവര , ദന്തപാലാ, വേങ്ങ, കൊടംപുളി, താന്നി ,ഒങ്ങ്, നീർമരുത്, പൂവരശ് ,കുമിൾ, ലക്ഷ്മിതെരു ,സീതാപഴം എന്നീ ചെടികളും വിത്തുകളുമാണ് വീടുകളിലേക്ക് വിതരണം ചെയ്തത്.

സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് ആദ്യഘട്ടത്തിൽ പതിനെട്ടായിരം ചെടികൾ നട്ട് വളർത്താനാണ് പദ്ധതി വിഭാവനം ചെയ്യുന്നത് ,നല്ല രീതിയിൽ ഔഷധചെടികൾ പരിപാലിച്ചുവരുന്ന വീട്ടുകാർക്ക് തുടർന്ന് മൂന്ന് ചെടികൾ വീതം ചെയ്യുന്നതാണ് .വീട്ടുകാരെ സംഘടിപ്പിച്ച് വാർഡ് തലത്തിൽ ഔഷധ സഭകൾ വരും ദിവസങ്ങളിൽ നടത്തുന്നതാണ് .

രണ്ട് ഘട്ടങ്ങളിലായി 28800 ഔഷധ ചെടികൾ നട്ടു വളർത്തി അഴിയൂരിൽ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കുകയും ,കാർബൺഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Leave A Reply
error: Content is protected !!