സൈനിക യൂണിഫോമിൽ ആൾമാറാട്ടം ; സേനാ വിവരങ്ങൾ പാക്​ ചാരസംഘടനക്ക്​ ചോർത്തി നൽകി ; അറസ്റ്റ്

സൈനിക യൂണിഫോമിൽ ആൾമാറാട്ടം ; സേനാ വിവരങ്ങൾ പാക്​ ചാരസംഘടനക്ക്​ ചോർത്തി നൽകി ; അറസ്റ്റ്

ബംഗളൂരു: പാക്​ ചാരസംഘടനയായ ഐ.എസ്​.ഐയുമായി ബന്ധമുണ്ടെന്ന്​ കണ്ടെത്തിയതിന്​ തുടർന്ന്​ ബംഗളൂരുവിൽ രാജസ്ഥാൻ സ്വദേശി പിടിയിൽ . രാജസ്ഥാനിലെ ബാർമർ സ്വദേശിയായ ജിതേന്ദർ സിങാണ്​ ബംഗളൂരുവിൽ വെച്ച്​ അറസ്റ്റിലായത്​.

സൗത്തേൺ കമാൻഡന്‍റ്​ മിലിട്ടറി ഇന്‍റലിജൻസും ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചും ചേർന്ന്​ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്​ ജിതേന്ദർ പിടിയിലായത് .ഇയാൾ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങൾ ഭീകരർക്കായി അയച്ചുനൽകിയെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു​.

അതിർത്തിയിലെ സൈനിക​ പോസ്​റ്റുകൾ, സൈനിക വാഹനവ്യൂഹം ,ബാർമർ മിലിറ്റർ സ്​റ്റേഷൻ, എന്നിവയുടെ ചിത്രങ്ങൾ പാക്​ ഏജൻസിക്ക്​ നൽകിയെന്നാണ്​ കണ്ടെത്തൽ .

സൈനിക യൂണിഫോം ധരിച്ച്​ ആൾമാറാട്ടം നടത്തിയാണ്​ ഇയാൾ ചിത്രങ്ങൾ പകർത്തിയത്​. ബംഗളൂരുവിൽ വസ്​ത്ര നിർമാണ​ ശാലയിൽ ജോലി ചെയ്യവേയാണ്​ ഇയാൾ അറസ്റ്റിലാകുന്നത്​. സ്​ത്രീയുടെ പേരിലുള്ള വ്യാജ ഫേസ്​ബുക്​ അക്കൗണ്ടിലൂടെയാണ് ഇയാളെ ഐ.എസ്​.ഐ കുടുക്കിയതെന്നാണ് നിഗമനം .

Leave A Reply
error: Content is protected !!