‘നിരാശയിൽ തിളങ്ങി മിതാലി’; ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് പരാജയം

‘നിരാശയിൽ തിളങ്ങി മിതാലി’; ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് പരാജയം

സിഡ്‌നി: ഇന്ത്യന്‍ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിന് മറ്റൊരു റെക്കോർഡ് കൂടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമായിരിക്കുകയാണ് മിതാലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 61 റണ്‍സ് നേടിയതോടെയാണ് മിതാലിയെ തേടി നേട്ടമെത്തിയത്. താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറി കൂടിയായിരുന്നത്. വനിതാ ക്രിക്കറ്റില്‍ നിലവിലെ റണ്‍വേട്ടകാരിയാണ് മിതാലി.

മിതാലി അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീം പരാജയപ്പെട്ടു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ഇന്ത്യ നേടിയത്. ഓസ്്‌ട്രേലിയ 41 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിതാലി അര്‍ധ സെഞ്ചുറി നേടിയെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് വീണ്ടും ചര്‍ച്ചായി. ഒച്ചിഴയും വേഗത്തിലുള്ള ഇന്നിംഗ്‌സില്‍ 107 പന്തുകളാണ് താരം നേരിട്ടത്. മൂന്ന് ബൗണ്ടറി മാത്രമാണ് ഇന്നിംഗ്‌സില്‍ ഉണ്ടാായിരുന്നത്. യസ്തിക ഭാട്ടിയ (35), റിച്ച ഘോഷ് (പുറത്താവാതെ 32) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!