ഐപിഎല്‍ മത്സരം; തോല്‍വിക്കിടയിലും കൊല്‍ക്കത്തയുടെ വെങ്കടേഷിന് കോഹ്‌ലിയുടെ വക കുറച്ച് ടിപ്‌സ്, വീഡിയോ വൈറൽ

ഐപിഎല്‍ മത്സരം; തോല്‍വിക്കിടയിലും കൊല്‍ക്കത്തയുടെ വെങ്കടേഷിന് കോഹ്‌ലിയുടെ വക കുറച്ച് ടിപ്‌സ്, വീഡിയോ വൈറൽ

അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി 19 ഓവറില്‍ 92ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10 ഓവറില്‍ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു.

48 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. സഹഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ 41 റണ്‍സുമായി പുറത്താവാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി വെങ്കടേഷിന്റെ ആദ്യ ഐപിഎല്‍ മത്സരമായിരുന്നു അത്. 27 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിംഗ്‌സ്. ഓപ്പണറായി തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ഇടങ്കയ്യന്‍ പുറത്തെടുത്തത്.

Leave A Reply
error: Content is protected !!