പഞ്ചാബ് കിംഗ്‌സിന് താരങ്ങളുടെ പിന്മാറ്റം തിരിച്ചടി; രാജസ്ഥാനെതിരായ സാധ്യത ഇലവന്‍ അറിയാം

പഞ്ചാബ് കിംഗ്‌സിന് താരങ്ങളുടെ പിന്മാറ്റം തിരിച്ചടി; രാജസ്ഥാനെതിരായ സാധ്യത ഇലവന്‍ അറിയാം

ദുബായ്: ഐപിഎല്‍ രണ്ടാംപാതി തുടങ്ങുന്നതിന് മുൻപ് തന്നെ കിംഗ്‌സ് പഞ്ചാബ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഓസ്‌ട്രേലിയന്‍ താരങ്ങളായി റിലി മെരേഡിത്ത്, ജേ റിച്ചാര്‍ഡ്‌സണ്‍, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ എന്നിവര്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ആദില്‍ റഷീദാണ് പകരമെത്തിയ ഒരു താരം. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം ടീമിൽ ഉണ്ട്. ഓസ്‌ട്രേലിയുടെ നതാന്‍ എല്ലിസിനേയും പഞ്ചാബ് ടീമിൽ എത്തിച്ചു.

ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമ്പോള്‍ എങ്ങനെ വ്യന്യസിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് കെ എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുമ്പോള്‍ രണ്ട് പോയിന്റ് സ്വന്തമാക്കുക തന്നെയാണ് രാഹുലിന്റെ ലക്ഷ്യം.

Leave A Reply
error: Content is protected !!