കോഴിക്കോട് സ്വർണം ഉരുക്കുന്ന കടയുടമയെ ആക്രമിച്ച് 1.2 കിലോ സ്വർണ കട്ടികൾ കവർന്നു

കോഴിക്കോട് സ്വർണം ഉരുക്കുന്ന കടയുടമയെ ആക്രമിച്ച് 1.2 കിലോ സ്വർണ കട്ടികൾ കവർന്നു

കോഴിക്കോട്: നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാൾ സ്വദേശിയെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്നു.

കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കവർച്ച നടന്നത്.  നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി ഉരുക്കുശാലയില്‍ തയാറാക്കിയ സ്വർണകട്ടികളാണ് സംഘം കവർന്നത്. ബൈക്കിലെത്തി അക്രമം നടത്തിയ സംഘത്തിനായി പോലീസ് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.

റംസാന്‍ അലിയെയാണ് നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ആക്രമിച്ചത്. തന്നെ ചവുട്ടി വീഴ്ത്തിയ സംഘം പോക്കറ്റില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 1.2 കിലോ സ്വർണ കട്ടികൾ കവരുകയായിരുന്നു എന്ന് റംസാന്‍ അലി പറയുന്നു. നഗരത്തിലെ ജ്വല്ലറിയിലേക്കായി തയാറാക്കിയ സ്വർണ കട്ടികൾ ഇയാൾ ഉരുക്കുശാലയില്‍നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

Leave A Reply
error: Content is protected !!