ഉയരുന്ന ഇന്ധനവില; യു.ഡി.എഫ്. ധർണ സംഘടിപ്പിച്ചു

ഉയരുന്ന ഇന്ധനവില; യു.ഡി.എഫ്. ധർണ സംഘടിപ്പിച്ചു

ഉദുമ : പെട്രോൾ ഡീസൽ ഇന്ധന വിലവർധന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇരുട്ടിൽ തപ്പുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ അഭിപ്രായപ്പെട്ടു. ഇന്ധന-പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ഉദുമ തപാൽ ഓഫീസിന് മുന്നിൽ യു.ഡി.എഫ്. ഉദുമ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരിന്നു അദ്ദേഹം.

ചെയർമാൻ വി.ആർ.വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. കൺവീനർ കല്ലട്ര അബ്ദുൾ ഖാദർ, സി.എം.പി. സംസ്ഥാന കമ്മിറ്റി അംഗം വി.കമ്മാരൻ, കെ.ഇ.എ.ബക്കർ, സി.രാജൻ പെരിയ, എം.കുഞ്ഞമ്പു നമ്പ്യാർ, ഗീതാ കൃഷ്ണൻ, സി.വി.തമ്പാൻ, സാജിദ് മൗവ്വൽ, റൗഫ് ബായിക്കര, എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!