പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വെ​ച്ചു

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വെ​ച്ചു

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വെ​ച്ചു.  നാ​ലാം വാ​ർ​ഡാ​യ മ​രു​തി​ക്കു​ന്നി​ലെ സി.​പി.​എം അം​ഗ​മാ​യ  സ​ഫ​റു​ല്ലയാണ് രാജി വച്ചത്. പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ    സ​ഫ​റു​ല്ല രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സി.​പി.​എം നാ​വാ​യി​ക്കു​ളം ലോ​ക്ക​ൽ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​തി​ക്കു​ന്നി​ൽ ചൊ​വ്വാ​ഴ്ച സ്വാ​ഗ​ത സം​ഘം ചേ​രാ​നി​രി​ക്കെ സ​ഫ​റു​ല്ല​യു​ടെ രാ​ജി​ക്ക് രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​വു​മു​ണ്ട്. 22 വാ​ർ​ഡു​ക​ളു​ള്ള നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ സി.​പി.​എ​മ്മി​ന് ഒ​മ്പ​ത്​ അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രും. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം ന​ൽ​കി​യ കേ​സ് ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്.

Leave A Reply
error: Content is protected !!