ട്രാൻസ്‌ജൻഡർ ച​മ​ഞ്ഞ്​ ബൈ​ക്ക്​ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ


ട്രാൻസ്‌ജൻഡർ ച​മ​ഞ്ഞ്​ ബൈ​ക്ക്​ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: 
ട്രാൻസ്‌ജൻഡർ ച​മ​ഞ്ഞ്​​ ബൈ​ക്ക്​ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ. പട്ടം പ്ലാമൂട്ടിൽ ഞായറാഴ്‌ച രാത്രിയായിരുന്ന ആക്രമണം.  നെട്ടയം തെന്നൂർക്കോണം മധുരിമയിൽ ബിനോയ്‌ (32) ആണ് ആറ്റിങ്ങൽ ആലംകോട്‌ സ്വദേശി സലീമിനെ ആക്രമിച്ചത്‌. ലിഫ്‌റ്റ്‌ ചോദിച്ച്‌ ബൈക്കിൽ കയറിയശേഷം പണം ആവശ്യപ്പെട്ട് ബെെക്ക് യാത്രികന്റെ  ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കുകയായിരുന്നു.

ട്രാൻസ്‌ജൻഡർ വേഷത്തിൽ എത്തിയ ഇയാൾ പിഎംജിയിൽവച്ച് ലിഫ്റ്റ് ചോദിച്ച് സലീമിന്റെ ബൈക്കിൽ കയറി. പ്ലാമൂട്ടിലെത്തിയപ്പോൾ സലീമിനോട്  500 രൂപ ആവശ്യപ്പെട്ടു. കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ സലീമിന്റെ കഴുത്തിൽ മുറുകെ പിടിച്ച് ആക്രമണം തുടങ്ങി. അസഭ്യം വിളിച്ച ശേഷം ചെരുപ്പുകൊണ്ട്‌ സലീമിന്റെ തലയിൽ പലവട്ടം അടിച്ചു. ചെരുപ്പിൽ ഉണ്ടായിരുന്ന ആണി തലയിൽ തറച്ച്‌ ചോര ഒഴുകി. തലയ്ക്ക് ഗുരുതര പരിക്കേറ്റ സലീം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ചി​ല​ർ പ്ര​തി ബൈ​ക്ക്​ യാ​ത്രി​ക​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചു. സ​ലീ​മി​െൻറ പ​രാ​തി​യെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. എസ്എച്ച്ഒ  പി ഹരിലാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത്, ഹാഷിം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതി, അബ്ദുൾ ജവാദ്, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Leave A Reply
error: Content is protected !!