ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മോ​ഷ​ണം പോ​യ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മോ​ഷ​ണം പോ​യ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

ചി​റ​യി​ൻ​കീ​ഴ് : ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മോ​ഷ​ണം പോ​യ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി. മുളമൂട് നെടുവേലിൽ ദുർഗാ ദേവി ക്ഷേത്രത്തിലാണ് ഞായറാഴ്‌ച മോഷണം നടന്നത്. വൈകിട്ട്‌ നാലരയോടെ ക്ഷേത്രവും പരിസരവും ശുചീകരിക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

ചിറയിൻകീഴ് പൊലീസ്  അന്വേഷിക്കുന്നതിനിടെ തിങ്കളാഴ്ച   രാവിലെയോടെ  റെയിൽവേ സ്റ്റേഷനു പിറകിലെ ചന്തക്കു സമീപം പച്ചക്കറിക്കടയോട് ചേർന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ വിഗ്രഹങ്ങൾ കണ്ടെത്തുകയായിരുന്നു.

ചിറയിൻകീഴ് പൊലീസും ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി  തെളിവുശേഖരിച്ചു.
വിഗ്രഹങ്ങൾ പഞ്ചലോഹത്തിലും  ഓടിലും നിർമിച്ചവയും  നൂറ്റാണ്ടുകൾ പഴക്കമുള്ളവയുമാണെന്നും കുടുംബക്ഷേത്രമാണന്നും ഭാരവാഹികൾ അറിയിച്ചു. ചി​റ​യി​ൻ​കീ​ഴ് സി​ഐ ജി.​ബി. മു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേഷി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Leave A Reply
error: Content is protected !!