ഐപിഎല്‍ മത്സരം; സഞ്ജുവിന്റേയും സംഘത്തിന്റേയും സാധ്യത ഇലവന്‍ ഇങ്ങനെ..

ഐപിഎല്‍ മത്സരം; സഞ്ജുവിന്റേയും സംഘത്തിന്റേയും സാധ്യത ഇലവന്‍ ഇങ്ങനെ..

ദുബായ്: പുത്തന്‍ താരങ്ങളുമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ രണ്ടാംപാദത്തിനൊരുങ്ങുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യഘട്ടം അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു സഞ്ജു സാംസണും സംഘവും. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചതോടെ ആറാം സ്ഥാനത്തേക്കിറങ്ങി. ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടാനൊരുങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രാജസ്ഥാന്‍ സ്വപ്‌നം കാണുന്നില്ല.

പുതിയ താരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്ത്. ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ഐപിഎല്‍ രണ്ടാംപാതില്‍ നിന്ന് വിട്ടുനിന്നിരുന്നു. പകരമെത്തിയതാവട്ടെ വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, ഗ്ലെന്‍ ഫിലിപ്‌സ്, ഒഷാനെ തോമസ്, തബ്രൈസ് ഷംസി തുടങ്ങിയ താരങ്ങളും. ആദ്യഘട്ടത്തില്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ലിയാം ലിവിംഗ്‌സ്റ്റണും ടീമില്‍ തിരിച്ച് എത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!