സീതത്തോട് സഹകരണ ബാങ്കിലെ ബാങ്ക് സെക്രട്ടറി കെ.യു ജോസിനെ സസ്‌പെൻഡ് ചെയ്‌തു

സീതത്തോട് സഹകരണ ബാങ്കിലെ ബാങ്ക് സെക്രട്ടറി കെ.യു ജോസിനെ സസ്‌പെൻഡ് ചെയ്‌തു

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ ബാങ്ക് സെക്രട്ടറി കെ.യു ജോസിനെ സസ്‌പെൻഡ് ചെയ്‌തു. സാമ്പത്തിക ക്രമക്കേടിൽ ആണ് സസ്‌പെൻഷൻ. 1.65 കോടി രൂപയുടെ ക്രമക്കേട് ആണ് ഇയാൾ നടത്തിയത്. ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമായ കെ.യു ജോസിനെ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ജോസിൻറെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ ഉണ്ടായെന്നാണ് സിപിഐഎം വിലയിരുത്തൽ. ജോസ് ആങ്ങമുഴി ലോക്കൽ കമ്മറ്റിയംഗവും സീതത്തോട് മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമാണ്. സീതത്തോട് സഹകരണ ബാങ്കിൻറെ സെക്രട്ടറിയായി 2018 മുതൽ പ്രവർത്തിച്ചുവരികയായിരുന്നു.

സസ്പെൻസ് അക്കൗണ്ടുകൾ മുഖേനയും അല്ലാതെയുമുള്ള ക്രമക്കേടുകൾ 2013 മുതൽ 2018 വരെയുള്ള കാലയളവിലായി ബാങ്കിൽ നടന്നതായാണ് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആരോപണം. വിജിലൻസിന് ഇതിനെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകിയിരുന്നു.

Leave A Reply
error: Content is protected !!