ഖത്തറില്‍ ബുധനാഴ്ച്ച വേനല്‍കാലം അവസാനിക്കുമെന്ന് കാലാവസ്ഥ വിഭാഗം

ഖത്തറില്‍ ബുധനാഴ്ച്ച വേനല്‍കാലം അവസാനിക്കുമെന്ന് കാലാവസ്ഥ വിഭാഗം

ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച വേനല്‍കാലം അവസാനിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ശരത്കാലത്തിന് ഇതോടെ തുടക്കമാവും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ട്വിറ്ററിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ഈ ദിവസം സൂര്യന്‍ ഭൂമധ്യരേഖയില്‍ പൂര്‍ണ്ണമായും വിന്യസിക്കപ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. താപനില മിതമായിരിക്കും. ആ ദിവസം രാവും പകലും മണിക്കൂറുകള്‍ സമമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതെസമയം,രാജ്യത്ത് കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനകള്‍ പ്രകടമായതായും അധികൃതര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!