ഫൈസർ വാക്‌സിൻ പരീക്ഷണം കുട്ടികളിൽ വിജയകരമെന്ന് റിപ്പോർട്ട്

ഫൈസർ വാക്‌സിൻ പരീക്ഷണം കുട്ടികളിൽ വിജയകരമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ഫൈസർ വാക്‌സിൻ പരീക്ഷണം കുട്ടികളിൽ വിജയകരമെന്ന് റിപ്പോർട്ട്.അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകിയുള്ള പരീക്ഷണമാണ് വിജയകരമാണെന്ന് തെളിഞ്ഞത്. നിയമപരമായ അംഗീകാരം ഉടൻ തേടുമെന്നും ഫൈസറിന്റെ നിർമാതാക്കൾ അറിയിച്ചു.

അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികളിൽ നടത്തിയ ട്രയലുകളിൽ മികച്ച ഫലപ്രാപ്തിയാണ് ലഭിച്ചത്. കുട്ടികളിൽ ഫൈസർ സുരക്ഷിതമാണെന്നും ആന്റിബോഡിയുടെ പ്രതികരണങ്ങൾ അനുകൂലമാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളടങ്ങിയ അപേക്ഷ സമർപ്പിച്ച് ഔദ്യോഗിക അംഗീകാരം നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് ഫൈസർ നിർമാതാക്കൾ വ്യക്തമാക്കി.

Leave A Reply
error: Content is protected !!