ഹയർസെക്കന്ററി തുല്യത പരീക്ഷയിൽ വിജയം നേടിയ ദമ്പതികളെ അനുമോദിച്ചു

ഹയർസെക്കന്ററി തുല്യത പരീക്ഷയിൽ  വിജയം നേടിയ ദമ്പതികളെ അനുമോദിച്ചു

മല്ലപ്പള്ളി : ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ഉന്നതവിജയം നേടിയ ദമ്പതികളെ അനുമോദിച്ചു. വായ്പൂര് മേലേ കറുത്തേടത്ത് വിജയൻപിള്ള, ഭാര്യ സോമലത എന്നിവരാണ് സ്ഥിരോത്സാഹവും അർപ്പണ മനോഭാവവും കൊണ്ട് വിജയം നേടിയത്.

ദമ്പതികളെ ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വാർഡ് മെമ്പർ ദീപ്തി ദാമോദരൻ, മല്ലപ്പള്ളി സി.എം.എസ്. പഠനകേന്ദ്രം കോ-ഓർഡിനേറ്റർ പി.എൻ.സുരേന്ദ്രൻ തുടങ്ങിയവർ അനുമോദനത്തിൽ പങ്കെടുത്തു.

 

Leave A Reply
error: Content is protected !!