ക്ലീൻ-ഗ്രീൻ പദ്ധതി; ശുചിത്വ സർവേ തുടങ്ങി

ക്ലീൻ-ഗ്രീൻ പദ്ധതി; ശുചിത്വ സർവേ തുടങ്ങി

തൃക്കരിപ്പൂർ : ക്ലീൻ-ഗ്രീൻ പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ ശുചിത്വസർവേ തുടങ്ങി. തൃക്കരിപ്പൂർ പഞ്ചായത്തിലാണ് സർവേ നടക്കുന്നത്. പഞ്ചായത്തുതല ഉദ്ഘാടനം വയലോടിയിൽ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് നിർവഹിച്ചു.

ക്ലസ്റ്റർ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 21 വാർഡുകളിളെയും സർവേ രണ്ടു ദിവസമായി നടത്തും. തുടന്ന് വാർഡ്, പഞ്ചായത്തുതല ക്രോഡീകരണം നടത്തും. ആയിറ്റി വാർഡിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ ആയിറ്റി ഉദ്ഘാടനം ചെയ്തു. കെ.വി.ശോഭ, വി.അനീസ എന്നിവർ നേതൃത്വം നൽകി.

 

Leave A Reply
error: Content is protected !!