നീലച്ചിത്ര നിർമാണ കേസ്; രാജ് കുന്ദ്രക്ക് ജാമ്യം

നീലച്ചിത്ര നിർമാണ കേസ്; രാജ് കുന്ദ്രക്ക് ജാമ്യം

മുംബൈ: നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്ക് ജാമ്യം. രണ്ട് മാസത്തെ ജയിൽവാസത്തിനൊടുവിലാണ് ജാമ്യം ലഭിച്ചത്. അരലക്ഷം രൂപ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്‌ക്കെതിരെ 1,500 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമർപ്പിച്ചത്. എന്നാൽ താൻ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും രാജ്കുന്ദ്ര കോടതിയിൽ വ്യക്തമാക്കി.ജൂലൈയിലാണ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ രാജ്കുന്ദ്ര അറസ്റ്റിലാകുന്നത്. ഇതിന് ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!