ഡെങ്കി 2 പുതിയതാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി

ഡെങ്കി 2 പുതിയതാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി

ഡെങ്കിപ്പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. . ഡെങ്കി 2 പുതിയതാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഡെങ്കി 2 പുതിയ വകഭേദമല്ല. ഡെങ്കിപ്പനിയില്‍ 1, 2, 3, 4 എന്നിങ്ങനെ 4 ടൈപ്പുകളാണുള്ളത്. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ 4 വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി രണ്ടിനാണ് ഗുരുതരാവസ്ഥ കൂടുതലുള്ളതെന്നും 2017ല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപന സമയത്ത് ഡെങ്കി രണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഡെങ്കിയുടെ ലക്ഷണം കടുത്ത പനിയാണ് . കൂടാതെ സന്ധിയിൽ വേദന, ഛര്‍ദി, കണ്ണിന് പിന്നിലായി വേദന, കടുത്ത തലവേദന എന്നിവയും ഉണ്ടാകാം. തീവ്രത കൂടിയ ഡെങ്കിയുടെ ലക്ഷണങ്ങൾ കടുത്ത വയറുവേദന, നിലയ്ക്കാത്ത ഛര്‍ദി, ക്ഷീണം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ ആണ് .

Leave A Reply
error: Content is protected !!