കൊഹ്‌ലിക്കെതിരെ രൂക്ഷവിമർശനവുമായി ഗംഭീർ

കൊഹ്‌ലിക്കെതിരെ രൂക്ഷവിമർശനവുമായി ഗംഭീർ

ഇന്ത്യൻ ടി 20 നായകസ്ഥാനമൊഴിയുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻസിയും ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട്ട് കൊഹ്‌ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ രംഗത്ത്.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുവെന്ന് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്ത സമയമാണ് ഗംഭീറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സീസണിന്റെ പാതിവഴിയില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് അംഗീകരിക്കാനാകില്ലെന്നും സീസണ്‍ അവസാനിച്ച ശേഷം ആ പ്രഖ്യാപനം നടത്തമായിരുന്നുവെന്നുമാണ് ഗംഭീര്‍ പറയുന്നത്.

“ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തിന് തൊട്ടുമുമ്പ് കോഹ്ലി ഈ പ്രഖ്യാപനം നടത്തിയത് എന്നെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിന് സീസണ്‍ കഴിഞ്ഞതിന് ശേഷം അത് പ്രഖ്യാപിക്കാമായിരുന്നു. കാരണം കോഹ്ലിയുടെ ഈ പ്രഖ്യാപനം ടീമിനെ ഇളക്കി മറിക്കും, വികാരപരമായും. ടീമിന്റെ നിലവിലെ സാഹചര്യത്തില്‍ അതൊരു നല്ല കാര്യമല്ല. ആര്‍സിബി താരങ്ങളുടെ മേല്‍ സമ്മര്‍ദ്ദമുണ്ടാകും’ ഗംഭീര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!