റയൽ മാഡ്രിഡ് അവസാനം വരെ പൊരുതുമെന്ന് ആൻസലോട്ടി

റയൽ മാഡ്രിഡ് അവസാനം വരെ പൊരുതുമെന്ന് ആൻസലോട്ടി

വാലൻസിയക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന മിനിറ്റുകളിൽ രണ്ടു മിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോൾ മടക്കി റയൽ മാഡ്രിഡ് നേടിയ വിജയം പരിശീലകൻ അൻസലോട്ടിയയെയും ആവേശഭരിതനാക്കിയിരിക്കുകയാണ്,

കളിയുടെ റിസൾട്ട് എന്തുതന്നെ ആയാലും അവസാന വിസിൽ വരെയും ആവേശത്തോടെ തങ്ങൾ പൊറുത്തുമെന്ന് ആൻസലോട്ടി പറഞ്ഞു,”അവരുടെ കളി നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, അവസാനം വരെ പൊരുതുന്ന ടീമാണ് എനിക്കുള്ളത്. എനിക്കിന്നു അനുഭവം അതായിരുന്നു. ആദ്യപകുതിയിൽ ഞങ്ങൾ നന്നായി കളിച്ചില്ല, പക്ഷെ നല്ല പ്രത്യാക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഞങ്ങൾ പിൻവലിഞ്ഞു കളിച്ചപ്പോൾ ഗോൾ വഴങ്ങാനുള്ള സാധ്യതയും ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾ ഉണർവോടെ അതിനേക്കാൾ മികച്ച രീതിയിൽ കളിച്ചു.” ആൻസലോട്ടി പറഞ്ഞു.

Leave A Reply
error: Content is protected !!