ടീമിനെക്കുറിച്ച് ആശങ്കയില്ല കുമാൻ

ടീമിനെക്കുറിച്ച് ആശങ്കയില്ല കുമാൻ

ബാഴ്സലോണയിലെ ഭാവിയെക്കുറിച്ചോർത്ത് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. സമീപകാലത്തെ ക്ലബ്ബിന്റെ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ബാഴ്സലോണയിൽ കൂമാന്റെ പരിശീലക സ്ഥാനം അനിശ്ചിതത്വത്തിലാണെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി കൂമാൻ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ചിന്തകൾ മത്സരത്തെക്കുറിച്ചും, ബാഴ്സലോണ ടീമിനെക്കുറിച്ചും മാത്രമാണെന്നും ഗ്രനഡക്കെതിരെ നടക്കാനിരിക്കുന്ന ലാലീഗ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ കൂമാൻ വ്യക്തമാക്കി.

“ഞാൻ മത്സരത്തെക്കുറിച്ചും, ടീമിനെക്കുറിച്ചും മാത്രമാണ് ചിന്തിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എന്റെ കൈയ്യിലല്ല. മത്സരങ്ങൾ വിജയിക്കുന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. കുറച്ച് കളികാർ ടീമിലേക്ക് തിരികെയെത്തേണ്ടതുണ്ട്‌, അങ്ങനെ വരുമ്പോൾ ഞങ്ങൾക്ക് കൂടുതൽ ആളുകളിൽ നിന്ന് ടീമിനെ തിരഞ്ഞെടുക്കാനാകും. പക്ഷേ ഞങ്ങൾ വിജയിക്കേണ്ടതുണ്ടെന്ന് എ‌നിക്കറിയാം.‌ ഫലങ്ങളാണ് പ്രധാനം.‌ ഭാവിയെക്കുറിച്ചോർത്ത് എനിക്ക് ആശങ്കയില്ല‌. ക്ലബ്ബും പ്രസിഡന്റുമാണ് തീരുമാനമെടുക്കുക.” കൂമാൻ പറഞ്ഞു.

Leave A Reply
error: Content is protected !!