മിൽമ ധനസഹായ വിതരണം ചെയ്തു

മിൽമ ധനസഹായ വിതരണം ചെയ്തു

കട്ടപ്പന : കോവിഡ് വൈറസ് ബാധിച്ചു മരിച്ച അപ്കോസ് സംഘം പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, സ്ഥിരം ജീവനക്കാർ എന്നിവരുടെ കുടുംബങ്ങൾക്ക് മിൽമ എറണാകുളം മേഖല യൂണിയൻ നൽകുന്ന ധനസഹായം വിതരണംചെയ്തു. കട്ടപ്പന ഡയറിയിൽ നടന്ന ധനസഹായവിതരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ചു.

കോവിഡും സമ്പർക്കവിലക്കും പാൽ ഉത്പാദനത്തിൽ വലിയ വർധന ഉണ്ടാക്കി. പ്രതിദിന പാൽ ഉത്പാദനം നാലുലക്ഷത്തിൽനിന്ന് അഞ്ചരലക്ഷമായി ഉയർന്നു. അധികംവന്ന ഒന്നര ലക്ഷം ലിറ്റർ പാൽ മിൽമ ശേഖരിച്ചു പാൽപ്പൊടിയാക്കി മാറ്റി.

Leave A Reply
error: Content is protected !!