എലിമെന്‍ററി എജ്യുക്കേഷന്‍ ഡിപ്ലോമ കോഴ്സ്

എലിമെന്‍ററി എജ്യുക്കേഷന്‍ ഡിപ്ലോമ കോഴ്സ്

ആലപ്പുഴ: ഡിപ്ലോമ ഇന്‍ എലിമെന്‍ററി എജ്യുക്കേഷന്‍ ഹിന്ദി കോഴ്‌സിന്‍റെ 2021- 23 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന റെഗുലര്‍ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സിയും ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടൂവും  ഭൂഷണ്‍/ സാഹിത്യവിശാരദ്/ പ്രവീണ്‍/ സാഹിത്യാചാര്യ/ ഹിന്ദി ബി.എ/ എം.എ യോഗ്യതകളുമുള്ളവരെയാണ് പരിഗണിക്കുന്നത്.

ഒ.ഇ.സി, പട്ടികജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. പ്രായം 17നും 35നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും  ഇളവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 04734296496, 8547126028

Leave A Reply
error: Content is protected !!