അമ്പാട്ടി റായുഡുവിന്‍റെ പരിക്ക് ഗുരുതരമോ?; പ്രതികരണവുമായി ധോണിയും ഫ്ലെമിംഗും

അമ്പാട്ടി റായുഡുവിന്‍റെ പരിക്ക് ഗുരുതരമോ?; പ്രതികരണവുമായി ധോണിയും ഫ്ലെമിംഗും

ദുബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്സ്‌മാന്‍ അമ്പാട്ടി റായുഡു പരിക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ടായിരുന്നു. മുംബൈ പേസര്‍ ആദം മില്‍നെയുടെ പന്ത് കൈത്തണ്ടയില്‍ കൊണ്ടാണ് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. വെറും മൂന്ന് പന്തുകള്‍ മാത്രമേ താരം നേരിട്ടുള്ളൂ. റായുഡുവിന്‍റെ പരിക്കില്‍ ചെന്നൈ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

 

റായുഡുവിന്‍റെ പരിക്കില്‍ ഭയക്കാനില്ലെന്ന് മത്സര ശേഷം സിഎസ്‌കെ നായകന്‍ എം എസ് ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും വ്യക്തമാക്കി.

Leave A Reply
error: Content is protected !!