കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍

കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍

അബുദാബി: ഐപിഎല്‍ പതിനാലാം സീസണിന്‍റെ യുഎഇ ഘട്ടത്തിലെ രണ്ടാം മത്സരം ഇന്ന് നടക്കും. അബുദാബിയില്‍ വൈകിട്ട് ഇന്ത്യന്‍സമയം ഏഴരയ്‌ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം. സീസണിലെ മികച്ച പ്രകടനം തുടരാന്‍ ഇറങ്ങുന്ന ആര്‍സിബി പ്ലേയിംഗ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തും?

നായകന്‍ വിരാട് കോലിക്ക് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌‌സ്, ദേവ്‌ദത്ത് പടിക്കല്‍ എന്നിവര്‍ അണിനിരക്കുന്ന ബാറ്റിംഗ് യൂണിറ്റാണ് ആര്‍സിബിയുടെ കരുത്ത്. ഇവര്‍ക്കൊപ്പം രജത് പാട്ടീദാറും ഇടം നേടാനാണ് സാധ്യത. ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണും ഷഹ്‌ബാസ് അഹമ്മദും ബാംഗ്ലൂരിനായി ഇന്നിറങ്ങിയേക്കും.

Leave A Reply
error: Content is protected !!