നെല്ലിയമ്പം ഇരട്ട കൊലപാതകം: പ്രതി അർജുനെ കസ്റ്റഡിയിൽ വിട്ടു

നെല്ലിയമ്പം ഇരട്ട കൊലപാതകം: പ്രതി അർജുനെ കസ്റ്റഡിയിൽ വിട്ടു

പനമരം:  വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

അർജുൻ അറസ്റ്റിലായത് കഴിഞ്ഞ വ്യാഴാഴ്ചയാണ് . കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

നെല്ലിയമ്പത്ത് സമീപകാലത്തുണ്ടായ മോഷണ കേസുകളിൽ അർജുന് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.  മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതി  നൽകിയ മൊഴി. വൃദ്ധദമ്പതികളെ കൊല്ലാൻ ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ അർജുന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!